SFI Leader Chintha Jerome attended India VS Newzealand T20 match at Thiruvananthapuram Kariavattom stadium with political posters.
ഇന്ത്യ-ന്യൂസിലാൻഡ് ട്വൻറി-20 മത്സരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്ലക്കാർഡുമായി സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ കേരളം ഒന്നാമത് എന്നാണ് കുറിച്ചിരിക്കുന്നത്. ഒപ്പം ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൻറെയും ഗ്യാലറിയിലെ തിരക്കിൻറെയും ചിത്രങ്ങള്‍ ചിന്ത ഫേസ്ബുക്കില്‍ പങ്ക് വഹിച്ചിട്ടുണ്ട്. മത്സരത്തിടയില്‍ രാഷ്ട്രീയം കൊണ്ടുവന്നതിന് അനുകൂലിച്ചും കടുത്ത രീതിയില്‍ വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്. കളിയെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുന്നതിനോട് എതിർപ്പാണെന്നാണ് ബഹുഭൂരിപക്ഷം ആളുകളും ചൂണ്ടിക്കാണിക്കുന്നത്. കാര്യവട്ടത്ത് നടന്ന മത്സരത്തില്‍ 6 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാൻഡിനെ തോല്‍പ്പിച്ചത്. 68 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കിവീസിന് 61 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.